നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്.(27) അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ(28)
____________________
27) 'സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് 'തൊണ്ടിസാധനം' കണ്ടെടുത്തതിന് ഞങ്ങള്‍ ദൃക്‌സാക്ഷികളാണ്' എന്നര്‍ത്ഥം.
28) അവന്‍ മോഷ്ടിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല എന്ന് വിവക്ഷ.