അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്‌(29)
____________________
29) യൂസുഫ് നബി(അ) ചെറുപ്പത്തില്‍ കണ്ട സ്വപ്നവും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമൊക്കെ അസാധാരണമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തെ കൈവെടിയുകയില്ലെന്ന ശുഭാപ്തി വിശ്വാസവുമുണ്ട്. എന്നാലും അല്ലാഹു അറിയിച്ചു കൊടുക്കുന്നതുവരെ അദൃശ്യ കാര്യങ്ങളെ പറ്റി കൃത്യമായി ആര്‍ക്കും അറിയാനാവില്ല; പ്രവാചകന്മാര്‍ക്ക് പോലും.


الصفحة التالية
Icon