നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും.(30) നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക
____________________
30) മുമ്പ് യൂസുഫ് നബി(അ)യെ ചെന്നായ തിന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കുപ്പായത്തില്‍ ചോര പുരട്ടിയിട്ട് അവര്‍ പിതാവിന് കൊണ്ടു പോയി കൊടുക്കുകയാണല്ലോ ചെയ്തത്. അതാണ് അദ്ദേഹത്തെ ദു:ഖിതനും കാഴ്ച മങ്ങിയവനുമാക്കിയത്. ഇവിടെ ഇതാ മറ്റൊരു കുപ്പായം കൊടുത്തയക്കപ്പെടുന്നു. അതിന്റെ വിപരീതഫലം സൃഷ്ടിക്കുവാന്‍ വേണ്ടി.


الصفحة التالية
Icon