അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.(1) പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു
____________________
1) അന്യോന്യം കൂട്ടിമുട്ടി തകരാതെ ജ്യോതിര്‍ഗോളങ്ങളെ ശൂന്യാകാശത്ത് താങ്ങി നിര്‍ത്തുന്ന ശക്തിനിയമങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമത്രെ. നിശ്ചിതമായ സഞ്ചാരപഥങ്ങളും, നിര്‍ണ്ണിതമായ ഭ്രമണ വേഗതയുമുളള ആകാശഗോളങ്ങളുടെ സംവിധാനം സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സ്രഷ്ടാവിന്റെ സാന്നിദ്ധ്യം വിളിച്ചോതുന്നു.


الصفحة التالية
Icon