നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്‍റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ.(15) (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു
____________________
15) ആരെ എപ്പോള്‍ എങ്ങനെ ശിക്ഷിക്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുന്നത്. ചിലപ്പോള്‍, പ്രവാചകന്മാര്‍ കാണ്‍കെ തന്നെ അല്ലാഹുവിന്റെ ശിക്ഷാ നടപടി ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ അക്രമികള്‍ക്ക് ഒരു അവധി വരെ ഇട നല്‍കിയെന്നും വരാം.


الصفحة التالية
Icon