അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ(11) നീ കണ്ടില്ലേ?
____________________
11) ബഹുദൈവാരാധനയുടെ വക്താക്കളെപറ്റിയാണ് ഈ വാക്യം. അല്ലാഹു നല്‍കിയ സമൃദ്ധിക്കും, ഐശ്വര്യത്തിനും അവനോട് നന്ദി കാണിക്കുന്നതിനു പകരം ഏതെങ്കിലും ദേവീദേവന്മാര്‍ക്കോ പുണ്യാത്മാക്കള്‍ക്കോ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ജനങ്ങളെ നരകത്തിലിറക്കുകയാണ് ചെയ്യുന്നത്.