ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.(13) ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ.(14) അവര്‍ നന്ദികാണിച്ചെന്ന് വരാം
____________________
13) ഇബ്രാഹീം നബി(അ) പുത്രന്മാരില്‍ ഒരാളായ ഇസ്മാഈലി(അ)നെ മക്കയില്‍ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ സന്തതിപരമ്പര കഅ്ബയുടെ പരിസരത്ത് ദൈവബോധമുളളവരായി വളരുകയായിരുന്നു ലക്ഷ്യം. കൃഷിയോഗ്യമല്ലാത്ത മക്കയില്‍ കായ്കനികള്‍ ലഭ്യമാകാനുളള സാധ്യത വളരെ വിരളമായിരുന്നു.
14) ഇബ്രാഹീം നബി(അ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പില്‍ക്കാലത്ത് മക്ക കായ്കനികള്‍ ധാരാളമായി എത്തിച്ചേരുന്ന ഒരു ജനവാസ കേന്ദ്രമായിത്തീര്‍ന്നു.