അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം(15) നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല
____________________
15) 'മക്‌റൂഹും' എന്ന വാക്കിന് അവരുടെ തന്ത്രം എന്നും, അവരോടുളള തന്ത്രം എന്നും അര്‍ത്ഥമാകാവുന്നതാണ്. അവര്‍ക്കായുളള അല്ലാഹുവിന്റെ തന്ത്രം കൊണ്ടുളള വിവക്ഷ അവര്‍ക്കുവേണ്ടി തന്ത്രപൂര്‍വ്വം ഒരുക്കിയിട്ടുളള ശിക്ഷ തന്നെ. അവരുടെ തന്ത്രം എന്ന് ഭാഷാന്തരപ്പെടുത്തുമ്പോള്‍ തന്ത്രത്തിന്റെ ഫലമായിരിക്കും വിവക്ഷിക്കപ്പെടുന്നത്.