നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു.(29) നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.
____________________
29) സ്വന്തമായി ആഹാരം തേടാനും, കൂടുണ്ടാക്കാനും, ശത്രുക്കളില്‍ നിന്ന് രക്ഷ തേടാനുമുളള അറിവോടുകൂടിയാണ് ജന്തുക്കള്‍ പിറക്കുന്നത്. മനുഷ്യന്‍ ഒന്നും അറിയാത്തവനായി പിറന്നു വീഴുന്നു. പിന്നീട് അവന്‍ മറ്റു ജന്തുക്കള്‍ക്ക് നേടാന്‍ കഴിയാത്ത വിപുലമായ അറിവ് നേടുന്നു. ജന്തുവര്‍ഗ്ഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന മൗലികമായ ഒരു സവിശേഷതയത്രെ ഇത്.


الصفحة التالية
Icon