വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.(9)
____________________
9) പ്രവാചകനെപറ്റിയോ വേദഗ്രന്ഥത്തെപറ്റിയോ അറിയാന്‍ ഒരിക്കലും അവസരം ലഭിക്കാത്ത വ്യക്തി ശിക്ഷാര്‍ഹനല്ലെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം.