നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ.(31) നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
____________________
31) സത്യത്തിന്റെ സന്ദേശം ഒരിക്കലും ജനസമ്മതി നേടരുത് എന്ന ദുശ്ശാഠ്യമാണ് പ്രവാചകന്മാരെ പുറത്താക്കാനും, വധിക്കാനുമൊക്കെ ശ്രമിച്ചവരെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ സത്യത്തെ കുഴിച്ചുമൂടി എന്ന കൃതാര്‍ത്ഥതയോടെ സ്വസ്ഥമായി ഏറെ നാള്‍ കഴിയാന്‍ സത്യത്തിന്റെ ശത്രുക്കള്‍ക്ക് അല്ലാഹു അവസരം നല്കാറില്ല.