തീര്‍ച്ചയായും മൂസായ്ക്ക് നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി.(40) അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫിര്‍ഔന്‍ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട് നീ ചോദിച്ച് നോക്കുക.
____________________
40) സത്യനിഷേധികള്‍ക്ക് മൂസാ നബി(അ)യുടെ പ്രവാചകത്വം ബോധ്യപ്പെടാനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്റെ വടി പാമ്പായിത്തീരുന്നത്. മൂന്നു മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രെ. വരള്‍ച്ച, വിഭവദൗര്‍ലഭ്യം, പ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിവ.