അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ?(4) 
____________________
4) ഗുഹാവാസികളെ പറ്റിയുള്ള ഖുര്‍ആനിലെ വിവരണം ഇവിടെ തുടങ്ങുന്നു. ഗുഹാവാസികളുടെ ചരിത്രം ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു. ഏറ്റവും വലിയ അത്ഭുതമായിട്ടായിരുന്നു അവരത് ഗണിച്ചിരുന്നത്. എന്നാല്‍ അല്ലാഹുവിന്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങള്‍ എത്രയോ ഉണ്ട്. അക്കൂട്ടത്തില്‍ അത്രയൊന്നും അത്ഭുതകരമല്ലാത്ത ഒന്ന് മാത്രമാണ് ഈ സംഭവം. 'റഖീം' എന്നത് ആ ഗുഹ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ പേരാണെന്നും ഗുഹാവാസികളുടെ പേര് രേഖപ്പെടുത്തിയ ഫലകമാണെന്നും അഭിപ്രായമുണ്ട്.


الصفحة التالية
Icon