അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്‌, നാലാമത്തെത് അവരുടെ നായയാണ് എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത് അവരുടെ നായയാണ് എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത് അവരുടെ നായയാണ് എന്ന്(12) (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌.(13) അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.
____________________
12) ഈ അഭിപ്രായത്തെ വിശുദ്ധഖുര്‍ആന്‍ വിമര്‍ശിക്കാത്തതുകൊണ്ട് ഇതാണ് ശരിയെന്ന് ഊഹിക്കാവുന്നതാണ്.
13) ചരിത്രവിവരണത്തില്‍ ഖുര്‍ആനിന്റെ സമീപനം ചരിത്രഗ്രന്ഥങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സ്ഥലം, തിയ്യതി, ജനനം, മരണം തുടങ്ങിയവ വിശദീകരിക്കുന്നതിനുപകരം ഓരോ സംഭവത്തില്‍ നിന്നും നമുക്ക് ഉള്‍ക്കൊള്ളാനുള്ള ഗുണപാഠം ഊന്നിപ്പറയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഖുര്‍ആനില്‍ നിന്ന് വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയല്ലാതെ അതിനപ്പുറമുള്ള അപ്രസക്തമായ കാര്യങ്ങളെപ്പറ്റി തര്‍ക്കിക്കാന്‍ പോകരുതെന്ന് നബി(സ)യെ അല്ലാഹു ഉണര്‍ത്തുന്നു.


الصفحة التالية
Icon