എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ എന്ന് അവന്‍ (അല്ലാഹു) പറയുന്ന ദിവസം (ശ്രദ്ധേയമത്രെ.) അപ്പോള്‍ ഇവര്‍ അവരെ വിളിച്ച് നോക്കുന്നതാണ്‌. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശഗര്‍ത്തം ഉണ്ടാക്കുകയും ചെയ്യും.(23)
____________________
23) 'ജഅല്‍നാ ബൈനഹും മൗബിഖന്‍' എന്ന വാക്യാംശം പലവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ക്കുമിടയില്‍ വിനാശകാരിയായ നരകമുണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന സജ്ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്ന ബഹുദൈവവിശ്വാസികള്‍ക്കുമിടയില്‍ വിനാശകരമായ അകലം (എത്തിച്ചേരാന്‍ ശ്രമിക്കുന്നവര്‍ തുലഞ്ഞുപോകുന്നവിധമുള്ള അകലം) ഉണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യാജദൈവങ്ങളും പ്രാര്‍ത്ഥിക്കുന്നവരും തമ്മിലുള്ള ബന്ധം നാശഹേതുവായിരിക്കും.' എന്നിങ്ങനെയാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങള്‍.


الصفحة التالية
Icon