അവര്‍ നിന്നോട് ദുല്‍ഖര്‍നൈനി(33)യെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.
____________________
33) പരിശുദ്ധഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല.
ദുല്‍ഖര്‍നൈനി എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം രണ്ട് നൂറ്റാണ്ട് ജീവിച്ചവന്‍ എന്നോ, രണ്ട് 'കൊമ്പു'ള്ളവന്‍ എന്നോ ആയിരിക്കും. അപ്പോള്‍ ഇത് ഒരുവ്യക്തിനാമമായിരിക്കില്ല. ഒരു അപരാഭിധാനം മാത്രമായിരിക്കും. ഈ അപരനാമം നല്‍കപ്പെട്ട വ്യക്തി ആരാണ്? മാസിഡോണിയയിലെ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് കരുതുന്നവരുണ്ട്. പേര്‍ഷ്യയിലെ സൈറസ് ചക്രവര്‍ത്തിയാണെന്ന് കരുതുന്നവരുമുണ്ട്.


الصفحة التالية
Icon