അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.(42)
____________________
42) യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ആക്രമണം തടയാന്‍ വേണ്ടി ദുല്‍ഖര്‍നൈനി കെട്ടിക്കൊടുത്ത മതില്‍ക്കെട്ട് എവിടെയാണെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. അസര്‍ബൈജാനും അര്‍മീനിയക്കും മധ്യേ സ്ഥിതിചെയ്യുന്ന രണ്ട് മലകള്‍ക്കിടയിലായിരുന്നു ഈ ഇരുമ്പുഭിത്തിയെന്ന അഭിപ്രായത്തിനാണ് പല വ്യാഖ്യാതാക്കളും മുന്‍ഗണന നല്കിയിട്ടുള്ളത്.


الصفحة التالية
Icon