അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ(1) ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.
____________________
1) 'സവിയ്യ്' എന്ന പദത്തിന് അവികലം, സമം, ശരി, അന്യൂനം എന്നൊക്കെ അര്‍ഥമുണ്ട്. 'സവിയ്യന്‍' എന്നത് 'മൂന്നുരാത്രി'യുടെ വിശേഷണമാകാം. സകരിയ്യായുടെ വിശേഷണവുമാകാം.


الصفحة التالية
Icon