ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി(7) ഉണ്ടാക്കി തന്നിരിക്കുന്നു.
____________________
7) 'സരിയ്യ്' എന്ന പദത്തിനാണ് ഇവിടെ അരുവി എന്ന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മഹാന്‍ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥപ്രകാരം 'ഖദ്ജഅല....' എന്ന വാക്യാംശത്തിന്റെ പരിഭാഷ 'നിന്റെ രക്ഷിതാവ് നിനക്ക് കീഴില്‍ ഒരു മഹാനെ (മഹാനായ പുത്രനെ) ഉണ്ടാക്കിയിരിക്കുന്നു' എന്നായിരിക്കും. വിളിച്ചുപറഞ്ഞത് ഒരു മലക്കാണോ അതല്ല, നവജാതശിശുവായ ഈസാ(അ) തന്നെയാണോ എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമണ്ട്. അല്ലാഹു നല്കിയ അസാധാരണ കഴിവുകൊണ്ട് ഈസാ(അ) തൊട്ടിലില്‍വെച്ച് സംസാരിച്ച കാര്യം 30ാം വചനത്തില്‍ പറയുന്നുണ്ട്.