തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും(3) കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.(4)
____________________
3) പ്രവാചകപത്‌നിയായ ആഇശ(റ)യെപ്പറ്റി ലൈംഗികാപവാദം പറഞ്ഞുപരത്തിയ ചില ആളുകളെപ്പറ്റിയാണ് ഈ വചനത്തില്‍ പരാമര്‍ശിക്കുന്നത്.
4) കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യാണ് ഈ അപവാദപ്രചാരണത്തിന് നേതൃത്വം നല്‍കിയത്.