നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.(6) അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?(7) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
____________________
6) ആഇശ (റ)യുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ ബന്ധുക്കളില്‍ ഒരാളായ മിസ്ത്വഹ് എന്നയാളും അപവാദം പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ അബൂബക്കര്‍ (റ) മിസ്ത്വഹിന് മേലില്‍ സഹായം നല്‍കുകയില്ലെന്ന് ശപഥം ചെയ്തു. അത്തരം ആത്യന്തികനടപടികള്‍ ശരിയല്ലെന്ന് അല്ലാഹു ഈ വചനത്തിലൂടെ ഉണര്‍ത്തുന്നു.
7) അല്ലാഹു നമുക്ക് മാപ്പ് നല്‍കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം നമ്മുടെ സഹജീവികള്‍ക്കും മാപ്പു നല്‌കേണ്ടതാണ്.