അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.(22)
____________________
22) സത്യവിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും വെളിച്ചം ലഭിക്കാത്തവരൊക്കെ ഇരുട്ടില്‍ തപ്പുന്നവരാകുന്നു. ഭൗതികജീവിതത്തിന്റെ തിളക്കം എത്രമാത്രം അവര്‍ക്ക് ലഭിച്ചാലും ശരി.


الصفحة التالية
Icon