സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ.(25) പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
____________________
25) അന്യരുടെ വാസസ്ഥലങ്ങളില്‍ അനുവാദം കൂടാതെ കടന്ന് ചെല്ലരുതെന്ന് 27-ാം വചനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് ഏറ്റവും അടുത്ത് പെരുമാറുന്ന കുട്ടികള്‍, ഭൃത്യന്മാര്‍ എന്നിവര്‍ പോലും സ്വകാര്യ സന്ദര്‍ഭങ്ങളില്‍-ഗോപ്യഭാഗങ്ങള്‍ വെളിപ്പെടാന്‍ സാധ്യതയുള്ളസന്ദര്‍ഭങ്ങളില്‍-അയാളുടെ സമ്മതം ലഭിച്ചശേഷമേ അയാളുടെ മുറിയില്‍ കടന്ന് ചെല്ലാവൂ എന്ന് ഈ വചനം അനുശാസിക്കുന്നു.


الصفحة التالية
Icon