വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ(27) സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്‌.(28) അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. 
____________________
27) 'ഖവാഇദ്' എന്ന പദത്തിനാണ് കിഴവികള്‍ എന്ന് അര്‍ത്ഥം നല്‍കിയത്. ആര്‍ത്തവം നിലച്ചുപോയ സ്ത്രീകള്‍ അഥവാ ഗര്‍ഭധാരണത്തിന് സാദ്ധ്യതയില്ലാത്ത സ്ത്രീകള്‍ എന്നാണ് കുറേക്കൂടി സൂക്ഷ്മമായ അര്‍ത്ഥം.
28) വാര്‍ദ്ധക്യത്തിലും മാന്യമായ വസ്ത്രധാരണം സ്ത്രീക്ക് മഹത്വമണയ്ക്കുന്നു.


الصفحة التالية
Icon