പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.(10)
____________________
10) നിഴലും വെളിച്ചവും, വെയിലും തണലും മനുഷ്യനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ളവയത്രെ. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ യാത്രികനെ സംബന്ധിച്ചിടത്തോളം രാവിലെയും വൈകുന്നേരവും നീണ്ടുവരുന്ന നിഴല്‍-മൊട്ടക്കുന്നുകളുടെയും മറ്റുംതണല്‍-പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന ഒരു ഘടകമത്രെ. നിഴല്‍ നീളുകയും ചുരുങ്ങുകയും വീണ്ടും നീളുകയും ചെയ്യുന്നതിന് നിദാനമായിട്ടുള്ളത് ഭൂമിയുടെ ഭ്രമണമാണ്. എന്നാല്‍ നമുക്ക് അത് അനുഭവപ്പെടുന്നത് 'സൂര്യഗതി' മുഖേനയത്രെ. 'നമ്മുടെ അടുത്തേക്ക്' എന്നതുകൊണ്ടുള്ള വിവക്ഷ 'നാം നിശ്ചയിക്കുന്ന ദിശയിലേക്ക്' എന്നത്രെ.