രണ്ട് ജലാശയങ്ങളെ(12) സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(13)
____________________
12) ധാരാളം വെള്ളമുള്ള വലിയ ജലാശയങ്ങള്‍ക്കൊക്കെ 'ബഹ്ര്‍' എന്ന പദം പ്രയോഗിക്കാറുണ്ട്.
13) ശക്തിയായ ഒഴുക്കുള്ള നദികള്‍ സമുദ്രത്തില്‍ പതിക്കുന്നേടത്ത് തിരമാലകളെയും വേലിയേറ്റത്തേയും അതിജയിച്ചുകൊണ്ട്, നദീജലം സമുദ്രജലവുമായി കലരാതെ വളരെ ദൂരം ഒഴുകുന്നു.