(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?(18) എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.
____________________
18) എത്ര ഉന്നതന്മാരായിട്ടുള്ളവര്‍ക്കും അല്ലാഹുവിങ്കല്‍ പരിഗണനയൊന്നുമില്ല. അവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവരെ അവന്‍ പരിഗണിക്കുന്നുവെന്ന് മാത്രം.