അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു(7)
____________________
7) ഫിര്‍ഔനും കൂട്ടരും മുങ്ങി നശിച്ചതിനുശേഷം ഇസ്രായീല്യര്‍ ഈജിപ്തില്‍ താമസമാക്കിയോ? ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിനുശേഷം ഇസ്രായീല്യരെ അവിടെത്തന്നെ പുനരധിവസിപ്പിച്ചതായി ഖണ്ഡിതമായ പരാമര്‍ശമൊന്നും ഖുര്‍ആനിലില്ല. പുറപ്പാടിനുശേഷം അവര്‍ സീനായില്‍ അലഞ്ഞു തിരിയുകയും, പതിറ്റാണ്ടുകള്‍ക്ക് ശേഷം അവര്‍ വാഗ്ദത്ത ഭൂമിയില്‍ (ഫലസ്തീനില്‍) പ്രവേശിക്കുകയും ചെയ്തതായിട്ടാണ് ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്. ഈ കാരണത്താല്‍ 'അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാംഅവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു' എന്ന വാക്യത്തിന്, ഈജിപ്തില്‍ ഉണ്ടായിരുന്നതിന് തുല്യമായ സുഖസൗകര്യങ്ങളൊക്കെ പില്‍ക്കാലത്ത് ഫലസ്തീനില്‍ അവര്‍ക്ക് നല്‍കി എന്നാണ് ചില വ്യാഖ്യാതാക്കള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്.
ഫിര്‍ഔന്‍ മുങ്ങിനശിച്ച ഉടനെ ഇസ്രായീല്യര്‍ ഈജിപ്തിലേക്ക് തിരിച്ചുപോയി കുറെകാലം അവിടെ താമസിച്ചിട്ടുെണ്ടന്ന് പറയുന്ന ചിലവ്യാഖ്യാതാക്കളും ഉണ്ട്. അവര്‍ ഈ വാക്യം അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കുന്നു. പ്രാചീന ഈജിപ്തിനെ പറ്റിയുള്ള ആധുനികപഠനങ്ങള്‍ ഈ അഭിപ്രായത്തിന് പിന്‍ബലം നല്‍കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


الصفحة التالية
Icon