പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്‍മയ്ക്ക് ശേഷം നന്‍മയെ പകരം കൊണ്ട് വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(2)
____________________
2) കുറ്റവാളികള്‍ ഭയപ്പാടോടെ കഴിയേണ്ടി വരുമെന്ന സൂചന 10ാം വചനത്തില്‍ അടങ്ങിയിട്ടുള്ളതുകൊണ്ടായിരിക്കാം 11ാം വചനത്തില്‍ തിന്മ മാറ്റി നന്മ സ്വീകരിച്ചവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കുന്നകാര്യം പ്രത്യേകം എടുത്തുപറഞ്ഞത്. മൂസ(അ) അബദ്ധത്തില്‍ ഖിബ്ത്വിവംശജനെ കൊന്നത് പോലെ പ്രവാചകന്മാര്‍ക്ക് സംഭവിക്കാവുന്ന ചില്ലറ വീഴ്ചകള്‍ അല്ലാഹു മാപ്പാക്കുന്ന കാര്യമാണ് 11-ാം വചനത്തില്‍ സൂചിപ്പിച്ചതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


الصفحة التالية
Icon