എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്. സബഇല്‍(6) നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്.
____________________
6) 'സബഅ്' അല്ലെങ്കില്‍ 'ഷേബാ' എന്നത് പുരാതന യമനിലെ ഒരു നഗരത്തിന്റെയോ ഗോത്രത്തിന്റെയോ പേരാണ്. പിന്നീടത് യമന്റെ പല ഭാഗങ്ങളിലും ആധിപത്യമുള്ള ഒരു രാഷ്ട്രത്തിന്റെ നാമമായി മാറി. എത്യോപ്യയിലും ഷേബാ രാഷ്ട്രത്തിന് ആധിപത്യമുണ്ടായിരുന്നതായി കരുതപ്പെടുന്നുണ്ട്. സൂലൈമാന്‍ നബി(അ)യുടെ കാലത്ത് ബല്‍ഖീസ് എന്ന പേരുള്ള ഒരു രാജ്ഞിയായിരുന്നു 'സബഅ്' ഭരിച്ചിരുന്നത്.