രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയില്‍ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു.(3) നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു.
____________________
3) ജീവന്‍ എന്ന നിഗൂഢമായ പ്രതിഭാസം കഴിച്ചാല്‍; ഏതു ജൈവവസ്തുവും ഏതാനും നിര്‍ജീവ ധാതുലവണങ്ങളുടെ സമുച്ചയം മാത്രമാണ്. നിര്‍ജീവതയില്‍ നിന്നാണ് ജീവന്റെ ആദ്യത്തെ സ്ഫുരണമുണ്ടായത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മരണത്തോടെ നിര്‍ജീവിതയിലേക്കുളള തിരിച്ചുപോക്കിന്റെ കാര്യവും അങ്ങനെ തന്നെ. പുറമെ, ജീവികളുടെ ശരീരത്തില്‍ നിന്ന് നിര്‍ജീവ കോശങ്ങളും നഖം, രോമം തുടങ്ങിയ നിര്‍ജീവ ഘടകങ്ങളും പുറത്തു വരുന്നുണ്ടല്ലോ.


الصفحة التالية
Icon