അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു.(11) അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു.
____________________
11) പ്രവാചകന്മാരോ പ്രബോധകന്മാരോ ഒരു പ്രദേശത്ത് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അവിടെ വല്ല ആപത്തുകളോ അനിഷ്ടസംഭവങ്ങളോ ഉണ്ടായാല്‍ അതൊക്കെ ഇവരുടെ ശകുനപ്പിഴയാണെന്ന് പ്രചരിപ്പിക്കാന്‍ സത്യനിഷേധികള്‍ ഒരിക്കലും മറക്കാറില്ല. നമ്മുടെനാട്ടില്‍ കുരുത്തക്കേടിനെപറ്റി പറഞ്ഞു പേടിപ്പിക്കുന്നതുപോലെതന്നെ. ഓരോരുത്തര്‍ക്കും കൈവരുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളൊക്കെ അല്ലാഹുവിന്റെ രേഖയില്‍ അവര്‍ക്ക് വിധിക്കപ്പെട്ടതാണെന്ന മൗലികസത്യം എല്ലാ സത്യനിഷേധികളും വിസ്മരിക്കുന്നു.