മരണപ്പെട്ടവരെ(14) നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച.(15) ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.
____________________
14) മനസ്സില്‍ നിന്ന് സത്യാന്വേഷണ വാഞ്ഛ നഷ്ടപ്പെട്ടുപോയവരെയാണ് ഇവിടെ മരണപ്പെട്ടവരെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കേട്ടുമനസ്സിലാക്കാന്‍ തയ്യാറല്ലാത്തവരെ മരിച്ചവരോട് ഉപമിച്ചതില്‍ നിന്ന് മരിച്ച മനുഷ്യര്‍ തീര്‍ത്തും കേള്‍വിയില്ലാത്തവരാണെന്ന് വ്യക്തമാകുന്നു.
15) സത്യം അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ നിനക്ക് കഴിയില്ലെന്നര്‍ത്ഥം.