നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്(14) നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം.
____________________
14) ഭൂരിപക്ഷം വ്യാഖ്യാതാക്കള്‍ അംഗീകരിച്ച അര്‍ത്ഥമാണ് പരിഭാഷയില്‍ നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, മുമ്പൊരു താക്കീതുകാരനും നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അറബ് ജനതയ്ക്ക് താക്കീത് നല്‍കുവാനാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടതെന്ന് സാരം. 'മുമ്പ്അവര്‍ക്ക് താക്കീത് ലഭിച്ചിട്ടുള്ള കാര്യത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്കുവാന്‍ വേണ്ടി' എന്നാണ് ചിലര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. 'മാ' എന്ന പദം രണ്ടര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതാണ് വ്യാഖ്യാനഭേദത്തിന് കാരണം.


الصفحة التالية
Icon