നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം(3) തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി.
____________________
3) 950 വര്‍ഷമായിരുന്നു നൂഹ് നബി(അ)യുടെ ജീവിതകാലം. തികച്ചും അസാധാരണമാംവിധം ദീര്‍ഘമായ ഒരു ആയുഷ്‌കാലം മുഴുവന്‍ അവര്‍ക്കിടയില്‍ പ്രബോധനം നടത്തിയിട്ടും ഒരു ന്യൂനപക്ഷം മാത്രമേ സത്യവിശ്വാസം സ്വീകരിച്ചുള്ളു.