അപ്പോള്‍ ലൂത്വ്(7) അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്.(8) തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.
____________________
7) ഇബ്രാഹീം നബി(അ) യുടെ സഹോദരപുത്രനാണ് ലൂത്വ് നബി(അ).
8) ഇറാഖാണ് ഇബ്രാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും സ്വദേശം, അവിടെനിന്ന് അവര്‍ ഫലസ്തീനിലേക്ക് പലായനം ചെയ്തു. ലൂത്വ് നബി(അ) സദും (സൊദോം) ദേശത്ത് താമസമാക്കി.