മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി(8) സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്(9) ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും
____________________
8) സ്ത്രീ-പുരുഷ ബന്ധത്തിലൂടെയല്ലാതെ, അല്ലാഹുവിന്റെ കല്‍പനപ്രകാരം ജനിച്ചതിനാലാണ് ഈസാ നബി(അ)യെ അല്ലാഹുവിന്റെ വചനമെന്ന് വിശേഷിപ്പിച്ചത്.
9) 'ഈസാ' വ്യക്തി നാമവും 'മസീഹ്' സ്ഥാനപ്പേരുമാണ്. അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ് 'മസീഹ്' എന്ന പദത്തിന്റെ അര്‍ഥം. രാജാക്കന്‍മാരെ സ്ഥാനാരോഹണവേളയില്‍ സുഗന്ധലേപനം കൊണ്ടോ മറ്റോ അഭിഷേകം ചെയ്യുന്ന പതിവുണ്ടായിരുന്നതിനാല്‍ രാജാവിന്റെ പര്യായമെന്നോണം 'മസീഹ്' എന്ന വാക്ക് ഉപയോഗിക്കപ്പെട്ടുതുടങ്ങി. 'ഇസ്രായേലിന്റെ രാജാവ്' എന്ന പദവിയാണ് അനുയായികള്‍ ഈസാനബി(അ)ക്ക് നല്‍കിയത്.


الصفحة التالية
Icon