റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.(1)
____________________
1) റസൂലി(സ)ന്റെ കാലത്തും, തൊട്ടുമുമ്പും അറേബ്യന്‍ അര്‍ദ്ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പേര്‍ഷ്യക്കാരും റോമക്കാരും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരുന്നു. വേദക്കാരായ ക്രിസ്ത്യാനികളെന്ന നിലയില്‍ റോമക്കാരോടായിരുന്നു മുസ്‌ലിംകള്‍ക്ക് അനുഭാവം. ബഹുദൈവാരാധകരായ അറബികള്‍ക്ക് പേര്‍ഷ്യക്കാരോടായിരുന്നു അനുഭാവം. ഹിജ്‌റയ്ക്ക് ആറോ ഏഴോ വര്‍ഷം മുമ്പ് റോമക്കാര്‍ക്കെതിരില്‍ പേര്‍ഷ്യക്കാര്‍ വിജയം നേടിയപ്പോള്‍ ബഹുദൈവാരാധകര്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും മുസ്‌ലിംകളെ പരിഹസിക്കുകയും ചെയതു. ആ സന്ദര്‍ഭത്തിലാണ് ഈ വചനങ്ങള്‍ അവതരിപ്പിച്ചത്.
റോമക്കാരുടെ പരാജയം താല്‍ക്കാലികം മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം നേടുമെന്നും അല്ലാഹു പ്രഖ്യാപിക്കുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. റോമക്കാര്‍ വിജയം നേടുകയും, പേര്‍ഷ്യയുടെ അധീനത്തിലിരുന്ന പല പ്രദേശങ്ങളിലും അവര്‍ അധിനിവേശം നടത്തുകയും ചെയ്തു.


الصفحة التالية
Icon