ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക്(4) കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.
____________________
4) 'റിബാ' എന്ന പദത്തിന് വര്‍ദ്ധിക്കുന്നത് എന്നാണര്‍ത്ഥം. കൊടുത്തതിനെക്കാളേറെ തിരിച്ചുകിട്ടണമെന്ന ഉദ്ദേശത്തോടെ നല്‍കുന്ന കടവും ദാനവും പാരിതോഷികവുമെല്ലാം ഇവിടെ 'റിബാ' എന്ന പദത്തിന്റെ പരിധിയില്‍ പെടുമെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം.