അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.(2) പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു.(3) നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്.
____________________
2) ആകാശം മുതല്‍ ഭൂമി വരെയുള്ള എല്ലാകാര്യവും അവന്‍ നിയന്ത്രിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്.
3) ഒരു കാര്യത്തിലും ആര്‍ക്കും ഒരു തീരുമാനാധികാരവും അവശേഷിക്കാത്ത, എല്ലാ അധികാരവും അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാകുന്ന ന്യായവിധിനാളിനെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം.