തീര്‍ച്ചയായും മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുണ്ട്‌. അതിനാല്‍ അത് കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്‌.(6) ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അതിനെ മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു.
____________________
6) 'ലിഖാഇഹി' എന്നതിലെ 'ഹി' എന്ന സര്‍വ്വനാമത്തിന് 'അതിനെ' എന്നോ 'അദ്ദേഹത്തെ' എന്നോ അര്‍ത്ഥമാകാവുന്നതാണ്. അതിനാല്‍ ഈ വാക്യാംശം പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'മൂസാ(അ)ക്ക് നാം വേദഗ്രന്ഥം നല്‍കിയത് പോലെതന്നെയാണ് നിനക്കും നല്‍കുന്നത്. അതിനാല്‍ ദിവ്യസന്ദേശം വന്നുകിട്ടുമ്പോള്‍ അതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് ഒരു വ്യാഖ്യാനം. 'അദ്ദേഹത്തെ (മൂസ(അ)യെ) കണ്ടെത്തുമെന്നതിനെപ്പറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് മറ്റൊരു വ്യാഖ്യാനം 'മിഅ്‌റാജ്' രാത്രിയില്‍ നബി(സ) മൂസ(അ)യെ കണ്ടെത്തിയതിനെപറ്റിയുള്ള ഹദീസാണ് ഈ വ്യാഖ്യാനത്തിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'അദ്ദേഹത്തിന്(മൂസ(അ)ക്ക്) ദിവ്യസന്ദേശം ലഭിച്ചതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.


الصفحة التالية
Icon