പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.(6) രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.(7) നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു. 
____________________
6) സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന സ്ഥാനമാണ് പ്രവാചകപത്‌നിമാര്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ളത്.
7) മദീനാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സത്യവിശ്വാസികളില്‍ ഈരണ്ടുപേര്‍ തമ്മില്‍ നബി(സ) പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കുകയും അവരില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ അപരന് അനന്തരവകാശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അനന്തരാവകാശനിയമങ്ങള്‍ വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളിലൂടെ അനന്തരവകാശം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടു. ഈ വചനത്തിന് പുറമെ അന്‍ഫാല്‍ 75-ാം വചനത്തിലും രക്തബന്ധത്തിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.


الصفحة التالية
Icon