യഥ്‌രിബുകാരേ!(10) നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം.(11) ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.
____________________
10) നബി(സ)യുടെ ആഗമനത്തിന് മുമ്പ് മദീനഃയുടെ പേര് യഥ്‌രിബ് എന്നായിരുന്നു.
11) ശത്രുക്കളുടെ ആഗമന വിവരമറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ്(ഖന്‍ദഖ്)കുഴിച്ചു. അതും മറികടന്ന് ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കുന്ന പക്ഷം അവരെ നേരിടാന്‍ വേണ്ടി പട്ടണത്തിനും കിടങ്ങിനുമിടക്കുള്ള ഒഴിഞ്ഞ സ്ഥലത്ത് സമരസജ്ജരായി തമ്പടിച്ചിരിക്കുകയായിരുന്നു മുസ്‌ലിംകള്‍. തത്സമയം മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി പരത്താന്‍ വേണ്ടി പലതരം കള്ളത്തരങ്ങള്‍ കാണിച്ച കപടവിശ്വാസികളെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.