സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്‌.(15) സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്‌.(16) അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.
____________________
15) സംഘടിതശക്തികളുടെ വന്‍സൈന്യം അല്ലാഹുവിന്റെ ശിക്ഷ നിമിത്തം പിന്തിരിഞ്ഞോടിയിട്ടും അവര്‍ പോയിട്ടുണ്ടാവില്ലെന്ന ധാരണയിലായിരുന്നു കപടവിശ്വാസികള്‍. ഭീരുക്കളായ കപടന്മാര്‍ക്ക് അത്ര വലിയ ഒരു സൈന്യം പിന്തിരിഞ്ഞോടിയെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
16) കപടന്മാര്‍ക്ക് ഏതെങ്കിലുമൊരു പക്ഷത്ത് ചേര്‍ന്നു നിന്ന് പൊരുതാന്‍ ധൈര്യമുണ്ടായിരുന്നില്ല. മദീനയ്ക്ക് വെളിയില്‍ മരുഭൂവാസികളുടെകൂടെ മാറി നിന്നുകൊണ്ട് യുദ്ധത്തിന്റെ ഗതി നിരീക്ഷിച്ചിട്ട് അവസാനം വിജയികളുടെ പക്ഷത്ത് ചേരാനായിരുന്നു അവര്‍ കൊതിച്ചിരുന്നത്.


الصفحة التالية
Icon