(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക(13) നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(14)
____________________
13) ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരുപോലെ അംഗീകരിക്കാവുന്ന ഒരു പൊതു തത്വത്തിലേക്ക് നിങ്ങള്‍ വരൂ എന്ന് വിവക്ഷ.
14) സത്യത്തിന് സാക്ഷിയായിരിക്കാനും സത്യസന്ദേശം എത്തിച്ചു കൊടുക്കാനും മാത്രമേ ഒരു പ്രവാചകന് ബാധ്യതയുളളൂ. ആദര്‍ശം ആരുടെയും മേല്‍ അടിച്ചേല്‍പിക്കാന്‍ പ്രവാചകന്‍മാരും പ്രബോധകന്‍മാരും ബാധ്യസ്ഥരല്ല.