അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം.(35) നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല.(36) അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. 
____________________
35) അത്യവശ്യമായി വരുമ്പോള്‍ സഹശയനത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ നബി(സ)ക്ക് പ്രത്യേകം അനുവാദമുണ്ടായിരുന്നു എന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാമെങ്കിലും ഊഴം നിലനിര്‍ത്താന്‍ നബി(സ) മരണം വരെ ശ്രദ്ധിച്ചിരുന്നു എന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്.
36) നബി(സ) ആഗ്രഹിക്കുന്ന പക്ഷം ഒരിക്കല്‍ സഹശയനം നിര്‍ത്തിവെച്ച ഭാര്യമാരുടെ കാര്യത്തില്‍ അത് പുനഃസ്ഥാപിക്കാമെന്നും വിവാഹമോചനം ചെയ്ത ഭാര്യയെ തിരിച്ചെടുക്കാമെന്നും ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാം.


الصفحة التالية
Icon