സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്.(43) എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു.(44) അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.
____________________
43) നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപത്തിന് പഴുത് തേടി നടക്കുന്ന കപടന്മാരുടെ മാര്‍ഗ്ഗം സത്യവിശ്വാസികള്‍ സ്വീകരിക്കരുതെന്ന് അല്ലാഹു തെര്യപ്പെടുത്തുന്നു.
44) മൂസാ നബി(അ)യുടെ പേരില്‍ അപവാദം പ്രചരിപ്പിക്കാന്‍ ഖാറൂന്‍ ഒരു സ്ത്രീയെ പ്രേരിപ്പിച്ചതിനെ പറ്റിയാണ് ഈ വചനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വ്യാഖ്യാതാക്കളില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തം സഹോദരനായ ഹാറൂന്‍ നബി(അ)യെ അദ്ദേഹംകൊല്ലുകയാണുണ്ടായതെന്ന് ആരോ പ്രചരിപ്പിച്ചതിനെപറ്റിയാണ് സൂചനയെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂസാനബി(അ)ക്ക് ചില ശാരീരികവൈകല്യങ്ങളുണ്ടെന്ന് ചിലര്‍ പ്രചരിപ്പിച്ചതിനെപറ്റിയാണ് സൂചനയെന്ന് ഒരു ഹദീസില്‍ നിന്ന് ഗ്രഹിക്കാം.