കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും.(46) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
46) അമാനത്ത് അഥവാ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വ്വഹിക്കാനുള്ള കഴിവ് മനുഷ്യന് അല്ലാഹു വൃഥാ നല്‍കിയതല്ല. ആ കഴിവ് മനുഷ്യന്‍ എന്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നിരീക്ഷിച്ച് ഉചിതമായ പ്രതിഫലം നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവനത് ചെയ്തിട്ടുള്ളത്.