തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി.(നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും(1) നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു.(2)
____________________
1) 21:79ലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വ്വതങ്ങളും പറവകളും ദാവൂദ് നബിയോടൊപ്പം ഭക്തിഗീതങ്ങള്‍ ഏറ്റു ചൊല്ലിയത് സംബന്ധിച്ച വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നില്ല. അല്ലാഹു ഏത് തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരാനും കഴിവുള്ളവനത്രെ.
2) കടുപ്പവും ഉറപ്പുമുള്ള ലോഹമാണല്ലോ ഇരുമ്പ്. അത് ഉരുക്കി ആവശ്യമുള്ള ആകൃതിയില്‍ വാര്‍ത്തെടുത്തിട്ടാണ് തങ്ങള്‍ക്കാവശ്യമുള്ള മിക്ക ആയുധങ്ങളും ഉപകരണങ്ങളും മനുഷ്യര്‍ നിര്‍മ്മിക്കുന്നത്. ഇരുമ്പിനെ 'മെരുക്കി'യെടുക്കാനുള്ള അറിവ് ദാവൂദ് നബിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നത്രെ. 21:80ലും ഈ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.


الصفحة التالية
Icon