നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്.(7) അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍(8) തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകള്‍ക്ക് ബോധ്യമായി.
____________________
7) മനുഷ്യര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അറിയാനും, മനുഷ്യകഴിവിനപ്പുറത്തുള്ള പലതും ചെയ്യാനും തങ്ങള്‍ക്ക് കഴിവുെണ്ടന്ന് സ്വയം വിശ്വസിക്കുന്നവരാണ് ജിന്നുകള്‍. അവരെയാണ് അല്ലാഹു സുലൈമാന്‍ നബിക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തത്. അദ്ദേഹം ഒരുവടിയില്‍ ഊന്നിനിന്നുകൊണ്ട് ജോലിയുടെ മേല്‍നോട്ടം വഹിക്കവെയാണ് അദ്ദേഹത്തിന് മരണം വന്നത്തിയത്. പക്ഷെ ജിന്നുകള്‍ ആകാര്യം അറിഞ്ഞില്ല. അദ്ദേഹം നിന്നു നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന വിചാരത്തോടെ അവര്‍ അവിശ്രമം ജോലി ചെയ്തുപോന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഊന്നുവടി ചിതല്‍ തിന്നിട്ട് അദ്ദേഹത്തിന്റെ മൃതശരീരം മറിഞ്ഞ് വീണപ്പോള്‍ മാത്രമാണ് മരണത്തെപറ്റി അവര്‍ അറിഞ്ഞത്. ബെത്തുല്‍മുഖദ്ദസിന്റെ നിര്‍മ്മാണ ജോലി മുടങ്ങാതെ മുന്നേറാന്‍ അല്ലാഹു സ്വീകരിച്ച ഒരു തന്ത്രമായിരിക്കാം ഇത്.
8) നിരന്തരമായ നിര്‍മ്മാണജോലികള്‍ നിര്‍ബന്ധിതരായി ചെയ്യേണ്ടിവന്ന ജിന്നുകള്‍ അതൊരു ശിക്ഷയെന്നോണമാണ് ഗണിച്ചത്.